ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത മലയാളം ടീസര്‍ പുറത്ത് വിടുന്നത് മമ്മൂട്ടി. ജൂണ്‍ 28ന് ആറ് മണിക്കാണ് തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന കിങ് ഓഫ് കൊത്തയുടെ ടീസര്‍ പുറത്ത് വരുന്നത്. തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവുമാണ് റിലീസ് ചെയ്യുന്നത്. മലയാളം ടീസര്‍ പുറത്ത് വിടുന്നത് മമ്മൂട്ടിയാണെന്നറിഞ്ഞതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും അതിലെ ജേക്സ് ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങിനും വലിയ പ്രശംസ ലഭിച്ചിരുന്നു.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്‌മാനും ജേക്സ് ബിജോയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
The Malayalam Teaser of #KingOfKotha will be released by our very own Megastar @mammukka 👑
KOK teaser from tomorrow 6pm. @dulQuer @AishuL_ @actorshabeer @Prasanna_actor #AbhilashJoshiy @NimishRavi @JxBe @shaanrahman @ActorGokul @ActorSarann @TheVinothCj @ZeeStudios_… pic.twitter.com/p3TsjHtwg6
— Zee Studios South (@zeestudiossouth) June 27, 2023
ഛായാഗ്രഹണം: നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, ആക്ഷന്‍: രാജശേഖര്‍, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വേഫേറെര്‍ ഫിലിംസ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: king of kotha malayalam teaser will be released by mammootty