റിലീസിന് മുന്നേ കോടികള്‍ വാരി കൊത്ത; കെ.ജി.എഫിന് ഇനി രണ്ടാം സ്ഥാനം
മലയാള സിനിമാ ചരിത്രത്തില്‍ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളില്‍ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിങ് ഓഫ് കൊത്ത. മൂന്ന് കോടിയില്‍പരം തുകയാണ് റിലീസാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തില്‍ നിന്ന് മാത്രം കിങ് ഓഫ് കൊത്ത കരസ്ഥമാക്കിയത്. ലോകവ്യാപകമായി ആറു കോടിയില്‍പ്പരം ചിത്രം നേടിയിരുന്നു.
നേരത്തെ കെ.ജി.എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയില്‍ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോഡ് തിരുത്തിക്കുറിച്ച് കിങ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തില്‍ മാത്രം അഞ്ഞൂറില്‍പരം സ്‌ക്രീനില്‍ എത്തുന്ന ചിത്രം അമ്പതില്‍പരം രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ റിലീസാകും.
സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റു വില്പന ഇപ്പോഴും ട്രെന്‍ഡില്‍ കുതിക്കുകയാണ്.
ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി,എഫ്,എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King of Kotha has become the highest grossing film in terms of pre-booking business figures in Kerala