മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന അഭിലാഷ് ജോഷി- ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാരയുടെ’ പ്രൊമോ റിലീസ് ചെയ്‌തു
ജൂലൈ 28നാണ് ഗാനം റിലീസ് ചെയ്യുക. 28 സെക്കന്റ് നീണ്ടുനിൽക്കുന്ന പ്രോമോയാണ് സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഗാനരംഗത്തിലെ ഒരു ചിത്രം നിർമാണ പങ്കാളിയായ സീ സ്റ്റുഡിയോസ് പങ്കുവെച്ചത് വൈറലായിരുന്നു.
റിതിക സിംഗ് അഭിനയിക്കുന്ന ഡാൻസ് നമ്പറാണ് കലാപകാര എന്ന ഗാനം. റിതികക്കൊപ്പം ദുൽഖർ ഡാൻസ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം വൻതാരനിരയാണ് ചിത്രത്തിൽ എത്തുന്നത്. സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് മാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീർ കല്ലറക്കൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് കൊത്തയിൽ അവതരിപ്പിക്കുന്നത്.
#KOKFirstSingle sung by @shreyaghoshal and @Benny_Dayal lyric video featuring @dulQuer and @ritika_offl releasing tomorrow at 6pm on @SonyMusicSouth @JxBe musical 🔥🔥🔥@actorshabeer @Prasanna_actor #AbhilashJoshiy @NimishRavi @JxBe @shaanrahman @ActorGokul @ActorSarann… pic.twitter.com/Un6vxvQzN3
— Zee Studios South (@zeestudiossout
ഷഹുൽ ഹസൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നുണ്ട്. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിവായി അനിഖ സുരേന്ദ്രൻ എന്നിവരുമെത്തുന്നു. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം നിമീഷ് രവി, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി.ആർ.ഒ- പ്രതീഷ് ശേഖർ.