Entertainment news
'കലാപകാര വരുന്നു'; കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 26, 03:51 pm
Wednesday, 26th July 2023, 9:21 pm

മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാരയുടെ’ റിലീസ് പ്രഖ്യാപിച്ചു.

ജൂലൈ 28നാണ് ഗാനം റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം ഗാനരംഗത്തിലെ ഒരു ചിത്രം നിര്‍മാണ പങ്കാളിയായ സീ സ്റ്റുഡിയോസ് പങ്കുവെച്ചത് വൈറലായിരുന്നു.
റിതിക സിംഗ് അഭിനയിക്കുന്ന ഡാന്‍സ് നമ്പറാണ് കലാപകാര എന്ന ഗാനം. റിതികക്കൊപ്പം ദുല്‍ഖര്‍ ഡാന്‍സ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം വന്‍താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സാര്‍പ്പട്ട പരമ്പരയിലെ ഡാന്‍സിങ് മാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീര്‍ കല്ലറക്കല്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് കൊത്തയില്‍ അവതരിപ്പിക്കുന്നത്.

ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നുണ്ട്. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരണ്‍, റിവായി അനിഖ സുരേന്ദ്രന്‍ എന്നിവരുമെത്തുന്നു. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി.ആര്‍.ഒ- പ്രതീഷ് ശേഖര്‍.

Content Highlight: King of Kotha first single release date announced