| Tuesday, 27th June 2023, 9:31 pm

'ആർ യു റെഡി ഫോർ ടുമാറോ?' കിങ് ഓഫ് കൊത്ത ത്രില്ലിൽ ദുൽഖർ, ഫോട്ടോ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാളെ (ജൂൺ 28ന്) ടീസർ പുറത്തുവരാനിരിക്കെ കിങ് ഓഫ് കൊത്തയിലെ മാസ് ചിത്രം പുറത്തുവിട്ട് ദുൽഖർ.  മമ്മൂട്ടിയാണ് സിനിമ ലോകം കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്തുവിടുന്നത്. എരിയുന്ന സിഗരറ്റും കയ്യിൽ ഒരു തോക്കുമായി തടി പെട്ടികളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ദുൽഖറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം.

ചിത്രത്തിന്റെ  തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവുമാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്‌മാനും ജേക്സ് ബിജോയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, ആക്ഷന്‍: രാജശേഖര്‍, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വേഫേറെര്‍ ഫിലിംസ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlights: King of Kotha Dulquar Salman

We use cookies to give you the best possible experience. Learn more