കിങ് ഓഫ് കൊത്തയുടെ മെഗാ ടീസര്‍ തരംഗമായതിനു പിന്നാലെ മുന്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി ദുല്‍ഖര്‍ സല്‍മാന്‍. റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയ ടീസര്‍ എന്ന റെക്കോര്‍ഡിനൊപ്പം യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റിലും ഒന്നാമതായി തുടരുകയാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. 96 ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസും ചേര്‍ന്നാണ്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
ഛായാഗ്രഹണം: നിമീഷ് രവി, സംഗീത സംവിധാനം: ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍, ആക്ഷന്‍: രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറര്‍ ഫിലിംസ്, പി.ആര്‍.ഒ- പ്രതീഷ് ശേഖര്‍.
Content Highlight: king of kotha break the record of most watched malayalam teaser