| Friday, 7th July 2023, 10:14 pm

ത്രെഡ്സിൽ തരംഗമായി ദുൽഖർ, കിംഗ് ഓഫ് കൊത്ത ടീസർ മ്യൂസിക് ചെന്നൈ സൂപ്പർ കിങ്സിലും തരംഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ സോഷ്യൽ നെറ്റ്‌വർക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയുടെ പിറന്നാളും ഒരേ ദിനം. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു നമ്മുടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയും.

ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യൽ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡിൽ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 261 K ഫോള്ളോവെഴ്‌സുമായി മലയാളിയുടെ അഭിമാനം ദുൽഖർ സൽമാനാണ് മുൻപന്തിയിൽ.

ഒപ്പം മറ്റൊരു വിശേഷം കിങ് ഓഫ് കൊത്തയിൽ
ജേക്സ് ബിജോയ് രാജാവിന് നൽകിയ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ ധോണിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഉപയോഗിച്ചത്.

പതിനൊന്നു മില്യൺ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസർ മെഗാ ഹിറ്റായതിനു പിന്നാലെ പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തിനും നായകൻ ദുൽഖർ സൽമാനും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പി.ആർ.ഓ പ്രതീഷ് ശേഖർ.

Content Highlights: King of Kotha bgm on Dhoni birthday video

We use cookies to give you the best possible experience. Learn more