ടീസര്‍ റിലീസിന് മുന്നേ ട്രെന്‍ഡിങ്ങായി കിങ് ഓഫ് കൊത്ത; തൊട്ടുപിന്നില്‍ ദുല്‍ഖര്‍
Film News
ടീസര്‍ റിലീസിന് മുന്നേ ട്രെന്‍ഡിങ്ങായി കിങ് ഓഫ് കൊത്ത; തൊട്ടുപിന്നില്‍ ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th June 2023, 11:47 am

കഴിഞ്ഞ ദിവസം കിങ് ഓഫ് കൊത്തയിലെ ദുല്‍ഖറിന്റെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുഖത്ത് കര്‍ക്കശ ഭാവത്തോടെ ദുല്‍ഖറിനെ പോസ്റ്ററില്‍ കാണാം.

ഇപ്പോള്‍ ട്വിറ്ററില്‍ ഇന്ത്യാ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്തയും ദുല്‍ഖര്‍ സല്‍മാനും ആദ്യ രണ്ടു സ്ഥാനങ്ങള്‍ കീഴടക്കി തരംഗമാകുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ പ്രേക്ഷകരിലേക്കെത്തുന്നത്.

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും തെലുങ്കില്‍ മഹേഷ് ബാബുവും കന്നഡയില്‍ രക്ഷിത് ഷെട്ടിയും തമിഴില്‍ സിലമ്പരശനും പുറത്തിറക്കും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം: നിമീഷ് രവി, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറര്‍ ഫിലിംസ്, പി.ആര്‍.ഒ- പ്രതീഷ് ശേഖര്‍.

Content Highlight: king of kotha became trending number one in india twitter