ബാംഗ്ലൂര്‍: കിട്ടാനുള്ള ശമ്പളം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കിങ്ഫിഷര്‍ പൈലറ്റുമാര്‍ രംഗത്തെത്തി. അടുത്ത വെള്ളിയാഴ്ചയ്ക്കകം ശമ്പളം ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.സി.എയെ സമീപിക്കുമെന്നും പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്‍കി. []
മെയ് മാസത്തിലെ ശമ്പള കുടിശിക ഇതുവരെ ലഭിച്ചില്ലെന്ന കാര്യം കത്തിലൂടെ കമ്പനി ചീഫ് എക്‌സിക്യൂട്ടീവിനെ അറിയിച്ചതായും പൈലറ്റുമാര്‍ വ്യക്തമാക്കി.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മൂന്ന് മാസത്തെ ശമ്പളം ദീപാവലിയോട് അനുബന്ധിച്ച് മൂന്ന് ഗഡുക്കളായി നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്.
ഈ ഉറപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ശമ്പളകുടിശിക ആവശ്യപ്പെട്ട് പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഒക്‌ടോബറില്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചത്.
എന്നാല്‍ ദീപാവലി ദിനത്തിലും പൈലറ്റുമാര്‍ക്ക് ശമ്പളക്കുടിശിക ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ശമ്പള വിഷയം തങ്ങളുടെ പരിധിയില്‍ പെടുന്ന വിഷയമല്ലെന്നും കമ്പനി മാനേജ്‌മെന്റും ജീവനക്കാരും ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയമാണിതെന്നുമാണ് ഡി.ജി.സി.എയുടെ നിലപാട്.
കഴിഞ്ഞ മാസം ഒക്ടോബര്‍ 20 നാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സേവനം സംബന്ധിച്ച് മറുപടി നല്‍കാത്തതും കഴിഞ്ഞ പത്ത് മാസത്തിനിടെ സര്‍വീസുകള്‍ ഇടയ്ക്കിടെ റദ്ദാക്കിയതുമാണ് ലൈന്‍സ് റദ്ദാക്കാന്‍ കാരണമായത്.