| Sunday, 5th February 2017, 12:00 pm

13വര്‍ഷമാണ് തീവ്രവാദിയെന്ന ലേബലില്‍ ഞങ്ങള്‍ കഴിഞ്ഞത്: ഇതെന്ത് നീതി? ഗുജറാത്തില്‍ തീവ്രവാദകേസില്‍ 13 വര്‍ഷത്തിനുശേഷം കോടതി വെറുതെവിട്ടയാളുടെ കുടുംബം ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡാരിയാപുറില്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് നടത്തി വന്നിരുന്ന കുടുംബത്തെയാകെ തകര്‍ത്ത പൊലീസ് നടപടി 2003 ലായിരുന്നു നടന്നത്. ബാഗ് നിര്‍മ്മാണ യൂണിറ്റില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ നിര്‍മ്മിച്ചു എന്നാരോപിച്ചായിരുന്നു ഹനീഫിനെ പൊലീസ് അറസ്റ്റു ചെയതത്. 13 വര്‍ഷം ജയിലടക്കപ്പെട്ട ഹനീഫ് കുറ്റക്കാരനല്ലെന്ന് കണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.


അഹമ്മദാബാദ്: ഭീകരവാദപ്രവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത മുഹമ്മദ് ഹനീഫിന്റെ കുടുംബത്തിന് സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്നത് 13 വര്‍ഷം. തടങ്കലില്‍ അടക്കപ്പെട്ട ഹനീഫിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടപ്പോഴെക്കും തടവറയില്‍ ഹനീഫും സമൂഹത്തില്‍ കുടുംബവും ജീവിതത്തിന്റെ നല്ലൊരു കാലമാണ് തീവ്രവാദിയെന്ന മുദ്രയുമായ് ജീവിക്കേണ്ടി വന്നത്.

ഡാരിയാപുറില്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് നടത്തി വന്നിരുന്ന കുടുംബത്തെയാകെ തകര്‍ത്ത പൊലീസ് നടപടി 2003 ലായിരുന്നു നടന്നത്. ബാഗ് നിര്‍മ്മാണ യൂണിറ്റില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ നിര്‍മ്മിച്ചു എന്നാരോപിച്ചായിരുന്നു ഹനീഫിനെ പൊലീസ് അറസ്റ്റു ചെയതത്. 13 വര്‍ഷം ജയിലടക്കപ്പെട്ട ഹനീഫ് കുറ്റക്കാരനല്ലെന്ന് കണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.


Also read മോദി സര്‍ക്കാറിന് ഏറെ തിരിച്ചടിയായ വിധി പുറപ്പെടുവിച്ച മലയാളി ജഡ്ജിയുടെ പേര് സുപ്രീം കോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് വിവാദമാകുന്നു 


പതിമൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ഹനീഫിനും കുടുംബത്തിനും നഷ്ടമായത് നല്ലരീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ബാഗ് നിര്‍മ്മാണ യൂണിറ്റ് മാത്രമായിരുന്നില്ല. തീവ്രവാദി കുടുംബം എന്ന പോലെയായിരുന്നു സമൂഹം ഇവരോട് പെരുമാറിയത്. മറ്റു വീട്ടുകാര്‍ ആരും ഇവരോട് മിണ്ടാന്‍ തയ്യാറായിരുന്നില്ല. ഹനീഫ് നിയമത്തിനു മുന്നില്‍ കുറ്റവിമുക്തനാകുമ്പോഴേക്കും അമ്മയും ഭാര്യയും മരിക്കുകയും ചെയ്തു.

“2003 വരെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വ്യവസായമായിരുന്നു ബാഗ് നിര്‍മ്മാണ യൂണിറ്റ്. 30 സ്ത്രീകളാണ് ജോലിക്കാരായി ഇവിടെയുണ്ടായിരുന്നത്. ഭീകരവാദക്കുറ്റമാരോപിച്ച് ഹനീഫിനെ പൊലീസ് അറസ്റ്റ്‌ചെയ്തതോടെ എല്ലാം അവസാനിക്കുകയായിരുന്നു. ബിസിനസ് തകര്‍ന്നു, അടുത്ത വീട്ടുകാര്‍ പോലും മിണ്ടാതെയായി, എല്ലാവരും തങ്ങളെ തീവ്രവാദികളായി കാണാന്‍ തുടങ്ങി”യെന്നും ഹനീഫിന്റെ സഹോദരന്‍ യാസിന്‍ പറയുന്നു.


Dont miss ജെ.എന്‍.യുവിലും എച്ച്.സി.യുവിലും ദളിത് വിദ്യാര്‍ഥികളെ ഇടതുപക്ഷം പിന്തുണയ്ക്കാതിരുന്നത് ദൗര്‍ഭാഗ്യകരം: ഡി.വൈ.എഫ്.ഐ വേദിയില്‍ രാധിക വെമുല 


ഹനീഫിന്റെ മൂത്ത മകള്‍ക്ക് 12 വയസ്സുള്ളപ്പോഴാണ് അവനെ അറസ്റ്റ് ചെയ്യുന്നത് ഇന്നവള്‍ക്ക് 26 വയസ്സായി. അവള്‍ക്ക് ചേര്‍ന്ന ഒരാളെ അന്വേഷിക്കുകയാണ് നമ്മള്‍. പക്ഷേ ഈ കേസ് ഉണ്ടായത് കൊണ്ട് ഒന്നും ശരിയാകുന്നില്ലെന്നും യാസിന്‍ പറയുന്നു. പതിമൂന്ന് വര്‍ഷക്കാലമാണ് തീവ്രവാദികള്‍ എന്ന പേരുമായ് ഞങ്ങള്‍ ജീവിച്ചത് ഏത് തരത്തിലുള്ള നീതിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും യാസിന്‍ ചോദിച്ചു.

കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് അഹമ്മദാബാദിലെ സബര്‍മതി ജയിലില്‍ നിന്നും ഹനീഫും, ഹബീബ് ഹവായും ഇന്നലെ ജയില്‍ മോചിതാനായി. കേസില്‍ വിത്യസ്ത ഉത്തരവുകളിലൂടെ അനസ് മാചിസ്‌വാലയും കാലിസ് അഹമ്മദും എന്നിവരും ജയില്‍ മോചിതരായിട്ടുണ്ട്. 13വര്‍ഷത്തെ തടവ് ശിക്ഷാകാലയളവായ് പരിഗണിച്ചാണ് ഇരുവരെയും മോചിതരാക്കിയത്.

ജയില്‍ മോചിതനായെത്തുന്ന ഹബീബ് ഹവായ്ക്ക് സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് ഹവാ കുടുംബം. തങ്ങളുടെ കുടുംബത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കേസെന്ന് ഹബീബിന്റെ സഹോദരന്‍ മോയിന്‍ പറഞ്ഞു. ഇലക്ട്രീഷ്യന്‍മാരായി ജോലിചെയ്ത് വന്നിരുന്ന തങ്ങള്‍ക്ക് പിനീട് ജോലി തുടരാനായില്ലെന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹവും പറഞ്ഞു.

We use cookies to give you the best possible experience. Learn more