| Saturday, 12th December 2020, 8:08 pm

മഞ്ജുവിന്റെ കിം കിം കിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് ചക്കപ്പഴം ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ജാക്ക് ആന്റ് ജില്‍ എന്ന സിനിമയ്ക്കായി നടി മഞ്ജുവാര്യര്‍ പാടിയ കിം കിം കിം പാട്ട് ശ്രദ്ധേയമായിരുന്നു. പാട്ട് പുറത്ത് വിട്ടതിന് പിന്നാലെ കിം കിം ഡാന്‍സ് ചലഞ്ചുമായും മഞ്ജു രംഗത്തെത്തിയിരുന്നു.

മഞ്ജുവിന്റെ ചലഞ്ച് സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ഫ്‌ളവേള്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയല്‍ ടീമാണ് മഞ്ജുവിന്റെ ചലഞ്ച് ഏറ്റവും ഒടുവില്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിനേതാക്കളായ അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് ചുവടുവെച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു വാര്യര്‍ കിംകിം ഡാന്‍സ് ചലഞ്ച് വീഡിയോ പുറത്തു വിട്ടത്. ആരാധകരോട് പാട്ടിന് അനുസരിച്ച് ചുവടുവെക്കാനും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും താരം അഭ്യര്‍ഥിച്ചിരുന്നു.


സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിനായി മഞ്ജു തന്നെ ആലപിച്ച ഈ ഗാനം വരികളുടെ പ്രത്യേകത കൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. രാം സുരേന്ദ്രന്റെ വരികള്‍ക്ക് ഈണമിട്ടത് ബി.കെ ഹരിനാരായണനാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kim Kim Dance Challenge Manju Warrier Chakkappazham Shruthirajanikanth AswathySreekanth SnehaSreekumar

We use cookies to give you the best possible experience. Learn more