| Sunday, 3rd January 2021, 10:42 pm

മഞ്ജുവിന്റെ കിം കിം ഡാന്‍സിന് ചുവടുവെച്ച് പൊന്നമ്മ ബാബുവും ബീന ആന്‍ണിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ ചിത്രത്തിനുവേണ്ടി മഞ്ജു വാര്യര്‍ പാടിയ കിം കിം പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. പാട്ട് പുറത്തുവിട്ടതിനെത്തുടര്‍ന്ന് കിം കിം ഡാന്‍സ് ചാലഞ്ചുമായും മഞ്ജു രംഗത്തെത്തിയിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യര്‍ കിം കിം ഡാന്‍സ് ചലഞ്ച് വീഡിയോ പുറത്തു വിട്ടത്. ആരാധകരോട് പാട്ടിന് അനുസരിച്ച് ചുവടുവെക്കാനും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും താരം അഭ്യര്‍ഥിച്ചിരുന്നു.

ഈ ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങളെത്തിയിരുന്നു. നടി പൊന്നമ്മ ബാബുവും ബീന ആന്റണിയുമാണ് ഏറ്റവുമൊടുവിലായി ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് വേദിയിലായിരുന്നു ഇരുവരുടെയും പ്രകടനം.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലണ്ടന്‍, കേരളത്തിലെ ഹരിപ്പാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kim Kim Dance By Ponnamma Babu And Beena Antony

Latest Stories

We use cookies to give you the best possible experience. Learn more