തിരുവനന്തപുരം: പ്രളയ നാശനഷ്ടങ്ങള്‍ കാരണം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം നിര്‍ത്തരുതെന്ന് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്. കിം കി ഡുക്കിന്റെ അപേക്ഷയുടെ ഫോട്ടോ അടക്കം മലയാളി സംവിധായകന്‍ ബിജുകുമാര്‍ ദാമോധരനാണ് വിവരം ഫേസ്ബുക്കില്‍ പങ്ക് വെച്ചത്.
കേരള ചലച്ചിത്രമേള ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍ സ്‌നേഹത്തോടെ നോക്കി കാണുന്ന ഒന്നാണെന്നും, അത് നിര്‍ത്തരുതെന്നും കിം കി ഡുക്ക് അപേക്ഷിക്കുന്നു.
അതിജീവനത്തില്‍ കലയ്ക്ക് വലിയ പങ്ക് ഉണ്ടെന്നും, കല മാറ്റിവെയ്ക്കരുതെന്നും കിം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അല്‍മാട്ടി ചലച്ചിത്രമേളയില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് കിമിന്റെ പ്രതികരണം എന്നാണ് ഡോ. ബിജു പറയുന്നത്.
കൊറിയന്‍ സംവിധായകനായ കിം കിഡുക്കിന്റെ വലിയ ആരാധക പിന്തുണയാണ് കേരളത്തിലുള്ളത്. കിം കി ഡുക്കിന്റെ സിനിമകള്‍ വലിയ കരഘോഷങ്ങളോടെയാണ് എന്നും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്.
2016 മേളയില്‍ പ്രദര്‍ശിപ്പിച്ച “ദ നെറ്റ്” എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.