അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിമുഖങ്ങളുമായി പുറത്തിറങ്ങുന്ന പുസ്തകമാണ് റേജ്. പ്രശ്‌സത മാധ്യമപ്രവര്‍ത്തന്‍ ബോബ് വുഡ് വാര്‍ഡ് പുറത്തിറക്കുന്ന പുസ്തകത്തില്‍ കൊവിഡ് പ്രതിരോധന നടപടികളെക്കുറിച്ചും, അന്താരാഷ്ട്ര വിഷയങ്ങളിലെ നയങ്ങളെക്കുറിച്ചും ട്രംപ് പറയുന്നുണ്ട്.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ട്രംപും തമ്മിലുള്ള സൗഹൃദത്തെപറ്റി പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
കിമ്മിനെ ആദ്യം കണ്ടപ്പോള്‍ തന്നെ ട്രംപിന് മതിപ്പു തോന്നിയിരുന്നെന്നാണ് പുസ്തകത്തില്‍ പറയുന്നത്. കിം തന്നോട് എല്ലാത്തിനെ പറ്റിയും സംസാരിക്കുമെന്നും സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് കിം തനിക്ക് ഗ്രാഫിക് വിവരണം പോലും നല്‍കിയിരുന്നും ട്രംപ് പറഞ്ഞെന്ന് പുസ്തകത്തില്‍ പറയുന്നത്.
ഉത്തരകൊറിയ ഒരിക്കലും ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ട്രംപ് തള്ളി. ഉത്തരകൊറിയയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സി.ഐ.എക്ക് അറിയില്ലെന്ന് ട്രംപ് വുഡ് വാര്‍ഡിനോട് പറഞ്ഞു.
ഡിസംബര്‍ മാസം മുതല്‍ ജൂലൈ വരെ 18 തവണ ട്രംപിനെ ഇന്റര്‍വ്യൂ ചെയ്ത ബോബ് വുഡ് വാര്‍ഡ് ഈ അഭമുഖങ്ങളുടെ ഭാഗങ്ങളാണ്പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ