| Saturday, 9th May 2020, 11:32 am

'ശക്തമായ റഷ്യയെ കെട്ടിപ്പടുക്കുന്നതിന് ആശംസകള്‍'; കൊവിഡിനിടെ പുടിന് കത്തയച്ച് കിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റിന് കത്തയച്ചതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 75ാം വാര്‍ഷികത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടും കൊവിഡിനെ നേരിടുന്നതില്‍ വിജയാശംസ അറിയിച്ചു കൊണ്ടുമാണ് വ്‌ളാദിമിര്‍ പുടിന് കത്തയച്ചതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നു.

‘യുദ്ധത്തിന്റെ മഹത്തായ വിജയപാരമ്പര്യത്തിലൂടെയും കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിലൂടെയും ശക്തമായ ഒരു റഷ്യയെ കെട്ടിപ്പടുക്കുന്നതിന് ആത്മാര്‍ത്ഥമായി റഷ്യന്‍ പ്രസിഡന്റിനും ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു,’ കിം കത്തില്‍ പറയുന്നതായി കെ.സി.എന്‍.എ റിപ്പോര്‍ട്ടു ചെയ്തു.

കൊവിഡിനെ നിയന്ത്രിച്ചതില്‍ അഭിനന്ദനമറിയിച്ചു കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന് സന്ദേശമയച്ചതിന് തൊട്ടു പിന്നാലെയാണ് പുടിന് കത്തയച്ചതെന്ന് കെ.സി.എന്‍.എ പറഞ്ഞു.

ഉത്തരകൊറിയ കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസങ്ങളായി അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. രാജ്യം സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ അയല്‍ രാജ്യങ്ങളോടും പ്രത്യേകിച്ച് ചൈനയോടുമുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more