വളര്‍ത്തു നായകളെ തിരികെ നല്‍കാന്‍ കിം ജോന്‍ ഉന്‍, രാജ്യത്ത് ഭക്ഷ്യക്ഷാമമോ? കിം ജോങ് ഉന്നിന് പട്ടികളോടുള്ള ദേഷ്യത്തിനു പിന്നില്‍
World News
വളര്‍ത്തു നായകളെ തിരികെ നല്‍കാന്‍ കിം ജോന്‍ ഉന്‍, രാജ്യത്ത് ഭക്ഷ്യക്ഷാമമോ? കിം ജോങ് ഉന്നിന് പട്ടികളോടുള്ള ദേഷ്യത്തിനു പിന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th August 2020, 2:01 pm

വളര്‍ത്തുനായകളെ സര്‍ക്കാര്‍ അധികൃതര്‍ക്ക് വിട്ടു തരണമെന്ന് ഉത്തരകൊറിയന്‍ ജനങ്ങളോട് ഉത്തരവിട്ട് ഭരണാധികാരി കിം ജോങ് ഉന്‍.
രാജ്യത്തെ പാവപ്പെട്ടവര്‍ പന്നികളെയും കന്നുകാലികളെയും വളര്‍ത്തുമ്പോള്‍ പണക്കാര്‍ നായകളെ വളര്‍ത്തുകയാണെന്നും ഇത് ചിലര്‍ക്ക് നീരസമുണ്ടാക്കുന്നുണ്ടെന്നുമാണ് കിം ജോങ് ഉന്‍ പറയുന്നത്. വളര്‍ത്തു നായകളുള്ള പൗരന്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രതിസന്ധി മറികടക്കാന്‍ വളര്‍ത്തു നായകളെ റെസ്റ്റോറന്റുകള്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം വന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. കൊവിഡ് പ്രതിസന്ധി രാജ്യത്തിന്റെ ചൈനയുമായുള്ള വ്യാപാരത്തെയടക്കം കാര്യമായി ബാധിച്ചിട്ടുണ്ട്.

ഉത്തരകൊറിയയില്‍ വളര്‍ത്തു നായകളോട് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത കാര്യമാണ്. വളര്‍ത്തു നായകള്‍ പാശ്ചാത്യ ചിന്താഗതിയുടെ അടയാളമാണെന്നാണ് കിം ജോങ് ഉന്നിന്റെ വാദം.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം പിടികൂടുന്ന നായകളില്‍ ചിലതിനെ മൃഗശാലകളിലേക്കയക്കുകയും ചിലതിനെ റെസ്റ്റോറന്റുകളിലേക്ക് കൊടുക്കുകയും ചെയ്യും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ