| Monday, 17th August 2020, 3:38 pm

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഏഷ്യാനെറ്റില്‍ ഓണച്ചിത്രം; ഒ.ടി.ടി റിലീസ് ഉണ്ടായേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ഒ.ടി.ടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിയേക്കില്ല. പകരം ടെലിവിഷന്‍ റിലീസ് ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എത്തുക. നേരത്തെ ഒ.ടി.ടി റിലീസിനെ എതിര്‍ത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന് ഫിയോക്ക് ഇളവ് അനുവദിച്ചിരുന്നു. മലയാള സിനിമയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നത്.

ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയിലാണ് ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ ആലോചിക്കുന്നതെന്നായിരുന്നു നിര്‍മ്മാതാവ് നേരത്തെ പറഞ്ഞിരുന്നത്.

ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kilometers & Kilometers Tovino Thomas Asianet

Latest Stories

We use cookies to give you the best possible experience. Learn more