| Sunday, 30th December 2018, 12:58 pm

കൊന്ന് കളഞ്ഞേക്ക്, അല്ലാതെ കരഞ്ഞുകൊണ്ട് വരരുത്; വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതക ആഹ്വാനം നല്‍കി വൈസ് ചാന്‍സിലര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൗന്‍പൂര്‍(യു.പി): വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്തിക്കോളാന്‍ ആഹ്വാനം ചെയ്ത് വീര്‍ ബഹദൂര്‍ സിങ് പര്‍വന്‍ചാല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍.

ഗാസിപൂരിലെ കോളജില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു വൈസ് ചാന്‍സിലറായ പ്രൊഫസര്‍ രാജറാം യാദവിന്റെ പ്രസ്താവന. ആരുമായെങ്കിലും ഏതെങ്കിലും രീതിയിലുള്ള അടിപിടിയില്‍ ഉള്‍പ്പെട്ടാല്‍ അവരെ കൊലപ്പെടുത്തുന്നതാണ് നല്ലത് എന്നായിരുന്നു വി.സി പറഞ്ഞത്

“” ഒരു പാറ തകര്‍ത്ത് അതില്‍ നിന്നും വെള്ളം പുറത്തെത്തിക്കാന്‍ കഴിയുന്നവരാണ് യുവാക്കള്‍. പ്രത്യേകിച്ച് നിങ്ങളുടെ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍.. ജീവിതത്തില്‍ എടുക്കുന്ന ഏത് പുതിയ തീരുമാനവും അതേ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അവനോ അവളോ ആയിക്കോട്ടേ..,അവര്‍ പര്‍വന്‍ചാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണെന്ന് ഉറപ്പിക്കാം.


സി.ബി.ഐ തലപ്പത്തേക്ക് ലോക്‌നാഥ് ബെഹ്‌റ പരിഗണനയില്‍; 17 പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി


ഇതിന് പിന്നാലെയായിരുന്നു ആരുമായിട്ടെങ്കിലും വലിയ തര്‍ക്കത്തിലോ അടിപിടിയിലോ ഏര്‍പ്പെടേണ്ടി വന്നാല്‍ എതിരാളിയെ കൊന്നിട്ട് വരണമെന്ന് വി.സി ആഹ്വാനം ചെയ്തത്.

“”ആരെങ്കിലുമായും തര്‍ക്കമുണ്ടാവുകയും അടിപടിയില്‍ ഏര്‍പ്പെടേണ്ടി വരികയും വേണ്ടിവന്നാല്‍ ഒന്നും നോക്കരുത്. അയാളെ തിരിച്ചടിക്കുക. പറ്റുകയാണെങ്കില്‍ കൊലപ്പെടുത്തിക്കോളൂ..അല്ലാതെ കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. അതിന് ശേഷം വരുന്നതൊക്കെ ഞങ്ങള്‍ നോക്കിക്കോളാം””. – എന്നായിരുന്നു വി.സിയുടെ പ്രസ്താവന.

വി.സിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

വൈസ് ചാന്‍സിലറുടെ പദവിയിലിരുന്ന് വിദ്യാര്‍ത്ഥികളോട് പറയാന്‍ പറ്റിയ കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും ഇത്തരം കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളോട് പറയുകയ വഴി എന്ത് നേട്ടമാണ് അദ്ദേഹം മുന്നില്‍ കാണുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശൈലേന്ദ്ര സിങ് ചോദിച്ചു.

ഇത് തികച്ചും എതിര്‍ക്കപ്പെടേണ്ട അഭിപ്രായമാണ്. വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളിലാണ് പ്രചോദനം നല്‍കേണ്ടത്. എന്നാല്‍ പര്‍വന്‍ചാല്‍ യൂണിവേഴ്‌സിറ്റി വി.സി അവരെ ഗുണ്ടകളാക്കാന്‍ പ്രേരിപ്പിക്കുകയാണ് എന്നായിരുന്നു സമാജ് വാദി വക്താവ് മനോജ് റായിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more