റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന വംശഹത്യ ശ്രമങ്ങളെ പറ്റി തുറന്ന് പറഞ്ഞ് രണ്ട് മ്യാന്‍മര്‍ സൈനികര്‍. മ്യൊ വിന്‍ തുന്‍, സോ നൈംഗ് തുംഗ് എന്നീ സൈനികരാണ് മ്യാന്‍മറിലെ റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍ നടത്തിയ കൂട്ടക്കൊലകളെ പറ്റി അന്താരാഷ്ട്ര കോടതിയുടെ മുന്നില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
2017 ല്‍ കമാന്‍ഡിംഗ് ഓഫീസറില്‍ നിന്നും നിങ്ങളുടെ മുന്നില്‍ കാണുന്നവരെയെല്ലാം വെടിവെക്കുക എന്നാണ് സൈനികരിലാരാളായ മ്യോ വിന്‍ തുനിന് ലഭിച്ച ഉത്തരവ്. ഈ ഉത്തരവ് സ്വീകരിച്ച ഇദ്ദേഹം 30 റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയും കൂട്ടമായി കുഴിച്ചിടുകയും ചെയ്തു.
സമാനമായിന്നെ അടുത്ത പ്രദേശത്തെ ക്യാമ്പിലുള്ള സൈനികനായ സോ നൈംഗ് തുനിനും ഇതേ നിര്‍ദ്ദേശമാണ് ലഭിച്ചത്. റോഹിംഗ്യന്‍ വംശജരുടെ ഗ്രാമങ്ങളില്‍ കാണുന്നത് കുട്ടികളെയായാലും മുതിര്‍ന്നവരെയായാലും കൊന്നുകളയാനാണ് ഈ സൈനികന്റെ കമാന്‍ഡര്‍ ഉത്തരവിട്ടത്.
‘ 20 ഗ്രാമങ്ങള്‍ ഞങ്ങള്‍ തുടച്ചു നീക്കി,’ സോ നൈംഗ് തുന്‍ പറഞ്ഞു.
അന്താരാഷ്ട്ര പ്രോസിക്യൂട്ടേര്‍സിനു നല്‍കിയ വീഡിയോയിലാണ് ഈ രണ്ടു സൈനികര്‍ കുറ്റസമ്മതം നടത്തിയത്. മ്യാന്‍മാര്‍ സൈന്യത്തില്‍ നിന്നും ആദ്യമായാണ് റോഹിംഗ്യന്‍ വിഷയത്തില്‍ കുറ്റസമ്മതം നടക്കുന്നത്.
കഴിഞ്ഞ മാസം മ്യാന്‍മറില്‍ നിന്നും പാലായനം ചെയ്തവരാണ് ആ രണ്ടു സൈനികര്‍. റോഹിംഗ്യന്‍ കൂട്ടക്കൊലയില്‍ മ്യാന്‍മര്‍ സൈന്യത്തിനെതിരെ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇവരില്‍ നിന്നും മൊഴിയെടുത്തത്.
ഇവര്‍ അറസ്റ്റിലല്ലെങ്കിലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ കോടതി ഇതുവരെ തയ്യാറായിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHT: ‘Kill All You See’: In a First, Two Myanmar Soldiers Describe Rohingya Slaughter and Atrocities