| Thursday, 20th December 2018, 8:18 pm

കിളിനക്കോട് സദാചാര പൊലീസിംഗ്; പെണ്‍കുട്ടികളെ അധിക്ഷേപിച്ച നാല് പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ അപമാനിച്ച സംഭവത്തില്‍ കിളിനക്കോട് സ്വദേശികളായ നാല് പേരെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്.

കല്ല്യാണവീട്ടില്‍വെച്ച് സുഹൃത്തുക്കളായ യുവാക്കള്‍ക്കൊപ്പം മുസ്ലിം പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് മേധാ പട്കര്‍

ഈ വിഡിയോ പ്രചരിച്ചതോടെ ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ നടത്തിയ ഫേസ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.

സംഭവത്തില്‍ യൂത്ത് ലീഗ് നേതാവടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ ഐ. പി. സി. 143, 147, 149, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more