| Sunday, 24th December 2023, 9:33 pm

കരീബിയന്‍ തന്ത്രങ്ങള്‍ ഇനി ഇംഗ്ലണ്ടിനും; കോച്ചിങ് ടീമില്‍ പൊള്ളാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് മോശം പ്രകടനം കാരണം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ശേഷം വെസ്റ്റ് ഇന്‍ഡീസിനോടുള്ള പരമ്പരയിലും തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തിലായിരിക്കുകയാണ്. ഇപ്പോള്‍ മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് 2024 ടി-ട്വന്റി ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ കോച്ചിങ് ടീമില്‍ ചേരുമെന്ന് അറിയിച്ചിരിക്കുകയാണ്. ഡിസംബര്‍ 24നാണ് ഈ കാര്യം ഇ.സി.ബി അറിയിച്ചത്.

ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ചായാണ് പൊള്ളാര്‍ഡ് ടീമിന്റെ ഭാഗമാകുന്നത്. 2024ല്‍ നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസില്‍ വച്ചും അമേരിക്കയില്‍ വച്ചുമാണ് നടക്കുന്നത്. കരീബിയന്‍ സ്റ്റേഡിയങ്ങളെ മികച്ച രീതിയില്‍ അറിയുന്ന പൊളളാര്‍ഡിന് മികച്ച രീതിയില്‍ ടീമിനെ അസിസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് കോച്ചിങ് ടീമിലേക്ക് ക്ഷണിച്ചത്.

2012ലെ ടി ട്വന്റി ലോകകപ്പ് വിജയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നിര്‍ണായക പങ്കാണ് പൊള്ളാര്‍ഡ് സംഭാവന ചെയ്തത്. കൂടാതെ 600ല്‍ അധികം മത്സരങ്ങളാണ് കുറഞ്ഞ ഫോര്‍മാറ്റില്‍ താരത്തിന്റെ അനുഭവസമ്പത്ത്.

ഒമ്പതാമത്തെ ടി ട്വന്റി ലോകകപ്പ് ജൂണ്‍ 4 മുതല്‍ 30 വരെ ആണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ഡന്‍ ഓവനിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. മുമ്പ് 16 ടീമുകള്‍ ആയിരുന്നെങ്കില്‍ ഇന്നത് 20 ടീമുകള്‍ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 13 മാസം മുമ്പ് ഓസ്‌ട്രേലിയയില്‍ നേടിയ കിരീടം നില നിര്‍ത്താനായി ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് ആരാധകരും മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. രണ്ട് തവണയാണ് ഇംഗ്ലണ്ട് ടി ട്വന്റി കിരീട ജേതാക്കളായത്.

Content Highlight: Kieron Pollard will join England’s coaching team

We use cookies to give you the best possible experience. Learn more