ആന്റിഗ്വ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി-20യില്‍ ഒരോവറില്‍ ആറ് സിക്‌സ് പറത്തി വെസ്റ്റ് ഇന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളോര്‍ഡ്. ശ്രീലങ്ക ഉയര്‍ത്തിയ 131 എന്ന ദുര്‍ബല സ്‌കോര്‍ പിന്തുടരുമ്പോള്‍ വിന്‍ഡീസ് തകരുന്നതിനിടെയായിരുന്നു പൊള്ളാര്‍ഡിന്റെ സംഹാര താണ്ഡവം.
വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ ആറാം ഓവറിലാണ് പൊള്ളാര്‍ഡ് തകര്‍ത്തടിച്ചത്. അഖില ധനഞ്ജയയായിരുന്നു ബൗളര്‍.
ധനഞ്ജയയാകട്ടെ തൊട്ടുമുന്‍പത്തെ ഓവറില്‍ ഹാട്രിക്ക് നേടി ലങ്കയ്ക്ക് ജയപ്രതീക്ഷ നല്‍കിയിരിക്കുകയുമായിരുന്നു. ക്രിസ് ഗെയ്ല്‍, നിക്കോളസ് പൂരാന്‍, എവിന്‍ ലൂയിസ് എന്നിവരെയായിരുന്നു ധനഞ്ജയ പുറത്താക്കിയിരുന്നത്.
ഇതോടെ നാലിന് 62 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ പൊള്ളാര്‍ഡ് ധനഞ്ജയയെ തന്നെ ആക്രമിച്ചു.
11 പന്തില്‍ 38 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ മികവില്‍ 13.1 ഓവറില്‍ വിന്‍ഡീസ് ലക്ഷ്യം കണ്ടു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓവറിലെ ആറ് പന്തും സിക്‌സ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് പൊള്ളാര്‍ഡ്. 2007 ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷലെ ഗിബ്‌സാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.
2007 ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ യുവരാജ് സിംഗും ഈ നേട്ടത്തിലെത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kieron Pollard hits 6 sixes in an over, only 3rd batsman to do so in international cricket