ബാലാഗോല്ല: വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കെയ്‌റോണ്‍ പൊള്ളാര്‍ഡിന് ലോകറെക്കോഡ്. ആദ്യമായി 500 ടി-20 മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്.
ബാലാഗോല്ല: വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കെയ്‌റോണ്‍ പൊള്ളാര്‍ഡിന് ലോകറെക്കോഡ്. ആദ്യമായി 500 ടി-20 മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്.
ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിലാണ് പൊള്ളാര്‍ഡിന്റെ നേട്ടം. ടി-20 യില്‍ 10000 റണ്‍സ് എന്ന നേട്ടവും പൊള്ളാര്‍ഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് ടി-20 യില്‍ ഇതിന് മുന്‍പ് 10000 റണ്‍സ് എന്ന നേട്ടം മറികടന്നിട്ടുള്ളത്.
Huge congrats to Captain @KieronPollard55 on his 5⃣0⃣0⃣th T20 today!👏🏽 What an achievement!🏆 #MenInMaroon #ItsOurGame pic.twitter.com/8PFzbTxaQq
— Windies Cricket (@windiescricket) March 4, 2020
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ പൊള്ളാര്‍ഡ് വിവിധ ടി-20 ലീഗുകളില്‍ സജീവമാണ്.
453 മത്സരങ്ങള്‍ കളിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ഡ്വെയ്ന്‍ ബ്രാവോ രണ്ടാമതും 404 മത്സരങ്ങള്‍ കളിച്ച ക്രിസ് ഗെയ്ല്‍ മൂന്നാമതുമാണ് പട്ടികയില്‍.
അതേസമയം ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നാല് വിക്കറ്റിന് 196 റണ്‍സാണ് അടിച്ചെടുത്തത്. ലെന്‍ഡല്‍ സിമണ്‍സ് 67 റണ്‍സും ബ്രണ്ടന്‍ കിംഗ് 33 റണ്‍സും നേടി. റസല്‍ 14 പന്തില്‍ 35 ഉം പൊള്ളാര്‍ഡ് 15 പന്തില്‍ 34 റണ്‍സും നേടി അവസാന ഓവറുകളില്‍ സ്‌കോറിംഗ് ഉയര്‍ത്തി.
WATCH THIS VIDEO: