കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍. സംഭവത്തില്‍ അറസ്റ്റിലായ നീതു വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച കാമുകന് ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
വിവാഹ വാഗ്ദാനം നല്കി ഇബ്രാഹിം ബാദുഷ നീതുവില്‍ നിന്ന് 30 ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങിക്കാന്‍ വേണ്ടി കൂടിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്.
ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു നീതു. ഇരുവരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് സാമ്പത്തിക ഇടപാട് നടക്കുന്നത്.
അതേസമയം, നീതു ഇബ്രാഹിമില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും അത് അലസിപോവുകയും ചെയ്തിരുന്നതായും തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നീതുവിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു.
കുട്ടിയെ തട്ടിയെടുക്കാന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് നീതു ദിവസങ്ങളോളം തങ്ങിയിരുന്നു. പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.
അതേസമയം, കുട്ടിയെ തട്ടിയെടുത്തതിന് പിന്നില്‍ കുഞ്ഞുങ്ങളെ കടത്തുന്ന റാക്കറ്റല്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നീതു കുറ്റം ചെയ്തത് തനിയെ ആണെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞിരുന്നു. സംഭവത്തില്‍ ഇബ്രാഹിം ബാദുഷയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. നേഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സിക്കാനെന്ന വ്യാജേന കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.
കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും ചികിത്സിക്കണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ നീതു കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ കൊണ്ടുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അടുത്തുള്ള ഹോട്ടലില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയും അന്വേഷണം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്.