| Sunday, 17th May 2020, 7:56 am

തട്ടിക്കൊണ്ടുപോയ 18 മാസമുള്ള കുഞ്ഞിന് കൊവിഡ്;  പ്രതിയടക്കം 22 പേര്‍ ക്വാറന്റൈനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18 മാസം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ നിന്നും നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കുട്ടിയുമായി അടുത്തിടപഴകിയ  പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും പ്രതിയും അടക്കമുള്ളവ 22 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ  കുട്ടിയുടെ  അമ്മയായ 22 കാരി പൊലീസിന് പരാതി നല്‍കിയത്.

 സി.സി.ടിവി യില്‍ നിന്ന് ലഭിച്ച  ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. പഴങ്ങള്‍ നല്‍കി കുട്ടിയെ  ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി. തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയതിനാല്‍ ഒരാണ്‍ കുട്ടി വേണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ഇയാള്‍ പറഞ്ഞു.  പ്രതിയെ അറസ്റ്റുചെയ്തു.

കുട്ടിയെ രക്ഷിച്ചതിന് ശേഷം അമ്മയുടെ പക്കലെത്തിച്ചെങ്കിലും ഇവര്‍ മദ്യപാനിയായണെന്നും കുട്ടിയെ നോക്കാന്‍ സാധിക്കില്ലെന്നും ബോധ്യമായ പൊലീസ് കുട്ടിയെ  ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ കുട്ടിയെ തട്ടികൊണ്ടുപോയ ആളിനേയും കുടുംബത്തേയും കുട്ടിയുടെ അമ്മയേയും പൊലീസുകാരേയും മാധ്യപ്രവര്‍ത്തകരേയും ക്വാറന്റൈനിലാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more