ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.
ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ റാങ്കിംഗില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സമിനെ മറികടന്നാണ് ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തിയത്. 76,895 പോയിന്റാണ് നിലവില്‍ ശ്രീകാന്ത് നേടിയത്.
ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്ത് ഉള്‍പ്പെട്ട സഖ്യം ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തരുന്നത്. പുല്ലേല ഗോപീചന്ദാണ് ശ്രീകാന്തിന്റെ പരിശീലകന്‍.
ALSO READ: ‘പരിക്ക് വീണ്ടും വില്ലനായി’; സുരേഷ് റെയ്‌നക്ക് ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമാവും
സൈന നേഹ്വാളിന്റെയും പരിശീലകനാണ് ഗോപീചന്ദ്.
നേരത്തേ നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ ശ്രീകാന്തിന് കിരീടം നേടിയിരുന്നു. ഇന്തോനേഷ്യ, ആസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് ഓപ്പണുകളിലാണ് ശ്രീകാന്ത് വിജയം കരസ്ഥമാക്കിയിരുന്നത്.
അതേസമയം 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ സ്വര്‍ണ്ണം നേടി. ദക്ഷിണാഫ്രിക്കന്‍ എതിരാളിയായ ജോഹാന്നെസ് ബോത്തയെ 10-0 നു നിലം പരിശാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ ആധികാരികമായ ജയം. ഇതോടെ 14 സ്വര്‍ണ്ണ മെഡലുള്‍പ്പെടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 29 ആയി.