Film News
വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയില്‍ നായകനാവാന്‍ കിച്ച സുദീപ്; പുതിയ ചിത്രം പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 02, 02:08 am
Saturday, 2nd September 2023, 7:38 am

കിച്ച സുദീപിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കന്നഡ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍.സി. സ്റ്റുഡിയോസിന്റെ ബാനറിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കിച്ച സുധീപിന്റെ ജന്മദിനമായ സെപ്റ്റംബര്‍ രണ്ടിനാണ് സിനിമയുടെ പ്രഖ്യാപനം.

മഗധീര, ബാഹുബലി, ആര്‍.ആര്‍.ആര്‍. തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി. വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിക്കും. വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചില്‍പരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയവയായിരുന്നു. നന്ദി അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം ആര്‍.സി. സ്റ്റുഡിയോസിന്റെ ബാനറില്‍ വമ്പന്‍ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. പി.ആ.ഒ- പ്രതീഷ് ശേഖര്‍

Content Highlight: Kichcha Sudeep’s new film with Vijayendra Prasad has been announced