Advertisement
Entertainment news
'സിനിമ പോലെ മനോഹരം'; വിവാഹ വീഡിയോ പങ്കുവെച്ച് കിയാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 10, 11:31 am
Friday, 10th February 2023, 5:01 pm

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഫെബ്രുവരി നാലുമുതലായിരുന്നു വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.

സൂര്യഗര്‍ഗ് പാലസില്‍ നടന്ന വിവാഹചടങ്ങുകള്‍ക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് താരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച ഷേര്‍ഷാ എന്ന ചിത്രത്തിലെ ഗാനമാണ് പശ്ചാത്തലമായി കേള്‍ക്കുന്നത്. ഒരു സിനിമാ രംഗം റീക്രിയേറ്റ് ചെയ്തിരിക്കുന്നതു പോലെ മനോഹരമാണ് വീഡിയോ. സിദ്ധാര്‍ത്ഥിന്റെ അടുത്തേക്ക് നൃത്തം ചെയ്ത് വരുന്ന കിയാര സിദ്ധാര്‍ത്ഥിന് ഹാരമണിയിക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരും പരസ്പരം ചുബിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന വിവാഹ വീഡിയോ നിമിഷം നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. മംഗളാശംസകളുമായി നിരവധി താരങ്ങളുമെത്തുന്നുണ്ട്.

‘മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം’ എന്നായിരുന്നു സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാരയും നേരത്തെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2020 ല്‍ പുറത്തിറങ്ങിയ ‘ഷെര്‍ഷ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രം ഒ.ടി.ടി റിലീസായിരുന്നു. കരണ്‍ ജോഹര്‍, ജൂഹി ചൗള, ഷാഹിദ് കപൂര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോവിന്ദ നാം മേരയാണ് കിയാര അവസാനമായി അഭിനയിച്ച ചിത്രം. കാര്‍ത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്തതായി താരം ചെയ്യാന്‍ പോകുന്ന സിനിമ. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത മിഷന്‍ മജ്നുവായിരുന്നു സിദ്ധാര്‍ഥ് അവസാനമായി അഭിനയിച്ച ചിത്രം.

content highlight: kiaara shares her wedding video