ചെന്നൈ: തനിക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി നടി ഖുശ്ബു. കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തണമെന്നും ഖുശ്ബു ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നും സഞ്ജയ് ശര്‍മ്മ എന്ന പേരിലാണ് തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നത്. കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തണമെന്നും ഖുശ്ബു പറഞ്ഞു.
Humbly urge H’ble CM of Kolkata @MamataOfficial Didi to look into it. If it can happen to me, imagine the plight of other women.. https://t.co/DYXlRFbHnn
— KhushbuSundar ❤️ (@khushsundar) August 5, 2020
‘താന്‍ ഒരു മുസ്ലിം സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്നാണ് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ?, ഒരു ട്വീറ്റില്‍ ഖുശ്ബു പറഞ്ഞു.
The man from where the calls were made says i deserve to be raped because I am a muslim. Will our @PMOIndia pls tell me of this is the actual bhoomi of #LordRam ?
— KhushbuSundar ❤️ (@khushsundar) August 5, 2020
ഇനിയാര്ക്കുമെതിരെ ഭീഷണിയുമായി രംഗത്ത് വരാതിരിക്കുന്നതിന് വേണ്ടിയാണ് താനിത് സോഷ്യല്‍മീഡിയയിലൂടെ പുറം ലോകത്തെത്തിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിഷയത്തില്‍ ഇടപ്പെട്ട് പരിഹാരം കാണണമെന്നും ഖുശ്ബു അഭ്യര്‍ത്ഥിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ