Entertainment
അഡല്‍റ്റ് ജോക്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാറുണ്ട്; റംസാന്‍ മാസം തുടങ്ങിയപ്പോള്‍ ആ മലയാള നടന്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായി: ഖുശ്ബു

എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങി നിന്നവര്‍ക്കായി വാട്‌സ് ആപ്പില്‍ ക്ലാസ് ഓഫ് 80s എന്ന് പറഞ്ഞ ഗ്രൂപ്പുണ്ടെന്ന് പറയുകയാണ് നടി ഖുശ്ബു. എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രി വരെ അതില്‍ സംഭാഷണങ്ങള്‍ ഉണ്ടാകുമെന്നും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ അഭിനേതാക്കള്‍ ആ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ഖുശ്ബു പറയുന്നു.

റംസാന്‍ മാസം തുടങ്ങിയതിന് ശേഷം റഹ്‌മാന്‍ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റായി – ഖുശ്ബു

താന്‍ സുഹാസിനി, പൂര്‍ണ്ണിമ ഭാഗ്യരാജ്, രാജ് കുമാര്‍ സേതുപതി, ജാക്കി ഷറോഫ്, സ്വപ്ന, രേവതി, ശോഭന, രമ്യ കൃഷ്ണന്‍, റഹ്‌മാന്‍ എന്നിവരെല്ലാം എപ്പോഴും ഗ്രൂപ്പില്‍ ആക്റ്റീവ് ആണെന്നും എന്നാല്‍ റംസാന്‍ മാസം തുടങ്ങിയതിനാല്‍ റഹ്‌മാന്‍ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റായെന്നും ഖുശ്ബു പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

‘ക്ലാസ് ഓഫ് 80s എന്ന് പറഞ്ഞ് എണ്‍പതുകളില്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയവരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഞങ്ങള്‍ക്കുണ്ട്. എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രിവരെ ആ ഗ്രൂപ്പില്‍ കോണ്‍വര്‍സേഷന്‍ ഉണ്ടാകും. ഈ ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ ഞാന്‍ പോയി ആദ്യം നോക്കുന്ന കാര്യവും ഫോണ്‍ എടുത്ത് ആ ഗ്രൂപ്പില്‍ വന്ന മെസേജുകളായിരിക്കും. ഇരുപതിലധികം മെസേജ് ഇതിനോടകം അതില്‍ വന്നിട്ടുണ്ടാകും.

ലോകത്തിലെ ഏത് ഭാഗത്ത് എന്ത് സംഭവിച്ചാലും, ഞങ്ങള്‍ എന്തിനെ കുറിച്ച് കേട്ടാലും, എന്തെങ്കിലും നല്ലതോ മോശമോ സംഭവിച്ചാലും ആ ഗ്രൂപ്പില്‍ ചര്‍ച്ച നടത്തും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി, തുടങ്ങിയ ഭാഷകളിലെ നടന്മാരും നടികളും ആ ഗ്രൂപ്പിലുണ്ട്.

ലോകത്തിലെ ഏത് ഭാഗത്ത് എന്ത് സംഭവിച്ചാലും, ഞങ്ങള്‍ എന്തിനെ കുറിച്ച് കേട്ടാലും, എന്തെങ്കിലും നല്ലതോ മോശമോ സംഭവിച്ചാലും ആ ഗ്രൂപ്പില്‍ ചര്‍ച്ച നടത്തും

കാണാന്‍ നല്ലതായി തോന്നിയാല്‍ ഞങ്ങള്‍ അതില്‍ ഒരു ഫോട്ടോയിടും, മോശമായി തോന്നിയാലോ മുഖത്ത് കുരു വന്നാലോ എന്തുതന്നെ ആയാലും ഞങ്ങള്‍ ആ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും. ഞങ്ങള്‍ എല്ലാവരും വളരെ കണക്റ്റഡ് ആണ്, ഒരു കുടുംബം പോലെയാണ്. ഞങ്ങള്‍ എല്ലാവരും എല്ലാ സംഭാഷണങ്ങളിലും ഭാഗമാകാറുണ്ട്.

ഞാന്‍, സുഹാസിനി, പൂര്‍ണ്ണിമ ഭാഗ്യരാജ്, രാജ് കുമാര്‍ സേതുപതി, ജാക്കി ഷറോഫ്, സ്വപ്ന, രേവതി, ശോഭന, രമ്യ കൃഷ്ണന്‍, റഹ്‌മാന്‍ എന്നിവരെല്ലാം എപ്പോഴും ആക്ടീവാണ്. പക്ഷെ റംസാന്‍ മാസം തുടങ്ങിയതിന് ശേഷം റഹ്‌മാന്‍ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റായി. ഞങ്ങള്‍ ഇടക്കെല്ലാം കുറച്ച് അഡല്‍റ്റ് ജോക്‌സ് ഷെയര്‍ ചെയ്യാറുണ്ട്. അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കേണ്ടതുകൊണ്ടുതന്നെ അദ്ദേഹം ആ ഗ്രൂപ്പില്‍നിന്ന് പോയി,’ ഖുശ്ബു പറയുന്നു.

Content Highlight: Khushbu talks about WhatsApp Group of 80’s actors and Actor Rahman