| Wednesday, 22nd April 2020, 6:38 pm

സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് നിര്‍ത്തണമെന്ന് ഖുശ്ബു; 'ലക്ഷങ്ങള്‍ ഭക്ഷണം ലഭിക്കാതെ വിഷമത്തിലാണ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്ഡൗണ്‍ കാലത്ത് നിരവധി സെലിബ്രിറ്റികളും മറ്റ് പ്രമുഖരുമൊക്കെ പാചക പരീക്ഷണങ്ങളിലാണ്. പരീക്ഷണങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയ പല തരം ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്നുമുണ്ട്. ഇതിലൂടെ നിരവധി ആരാധകരെയാണ് അവര്‍ നേടുന്നത്.

എന്നാല്‍ ഈ കാലത്ത് സ്വാദിഷ്ടമായ, പ്രത്യേക തരത്തിലുള്ള ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ് അഭിനേതാവും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. ട്വിറ്ററിലൂടെയാണ് ഖുശ്ബുവിന്റെ പ്രതികരണം.

ലോക്ഡൗണായതിനാല്‍ ലക്ഷണക്കണക്കിന് മനുഷ്യര്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉള്ളപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഖുശ്ബുവിന്റെ പ്രതികരണം.

വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രം പലരും പോസ്റ്റ് ചെയ്തിരിക്കുന്നത് ഞാന്‍ കണ്ടു. പാത്രങ്ങളില്‍ ഭക്ഷണം ഉള്ള നമ്മല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നതിന് പോലും പ്രതിസന്ധി അനുഭവിക്കുന്ന നിരവധി പേരുണ്ട്. അവരോട് നമുക്ക് ഐക്യപ്പെടാം. കഴിച്ചോളൂ, പക്ഷെ പ്രദര്‍ശിപ്പിക്കേണ്ട എന്നാണ് ഖുശ്ബു എഴുതിയത്.

രജനീകാന്തിന്റെ പുതിയ ചിത്രമായ അന്നാത്തെയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഖുശ്ബുവാണ്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more