[] ചെന്നൈ: തമിഴ് ചലച്ചിത്ര താരം ഖുശ്ബു ഡി.എം.കെ യില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി വിടുന്നെന്ന് ട്വിറ്ററിലൂടെയാണ് ഖുശ്ബു അറിയിച്ചത്. തന്റെ ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും ശരിയായ പ്രതിഫലമുണ്ടായില്ലെന്നും ആ സാഹചര്യം തനിക്ക് അതിയായ സമ്മര്‍ദ്ദമുണ്ടാക്കിയെന്നും അവര്‍ പറയുന്നു.
ഡി.എം.കെ നേതാവ് എം. കരുണാനിധിയ്ക്ക് അവര്‍ തന്റെ രാജികാര്യം അറിയിച്ചുകൊണ്ട് കത്ത് നല്‍കി. ചില കനത്ത തീരുമാനങ്ങള്‍ ഒരു പുഞ്ചിരിയോടെ കൃത്യസമയത്ത് തന്നെ എടുക്കേണ്ടതായി വരുമെന്നും അത് തന്നെയാണ് താന്‍ ചെയ്തതെന്നും ഖുശ്ബു ട്വിറ്ററില്‍ രേഖപ്പെടുത്തി.
തനിക്ക് കരുണാനിധി വെറുമൊരു നേതാവ് മാത്രമല്ലെന്നും അച്ഛനെപ്പേലെയാണെന്നും രാജിക്കാര്യം ആ രീതിയിലെടുക്കേണ്ടതില്ലെന്നും അവര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ ഖുശ്ബു 2010ലാണ് ഡി.എം.കെയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കിലും ഡി.എം.കെയ്ക്ക് വേണ്ടി അവര്‍ പ്രചരണം നടത്തിയിരുന്നു.