| Monday, 8th September 2014, 12:00 pm

കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഖുശ്ബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പ്രളയക്കെടുതിയില്‍ കുടുങ്ങിയ ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ അഭ്യര്‍ത്ഥന. തന്റെ ബ്ലോഗിലൂടെയാണ്  നിരവധി പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ ഖുശ്ബു ദുഃഖം പങ്കുവെച്ചത്.

“കശ്മീരില്‍ പ്രളയം..ഭൂമിയിലെ സ്വര്‍ഗം വളരെ ദുരിതത്തിലാണ്.. അവിടെയുള്ള ജനങ്ങളുടെയും അവരെ സഹായിക്കുന്ന സൈനികരുടെയും സുരക്ഷയ്ക്കായി വേണ്ടി ദയവു ചെയ്തു പ്രാര്‍ത്ഥിക്കൂ.. ഖുശ്ബു ബ്ലോഗില്‍ കുറിച്ചു.

ആഴ്ചകളായി തുടരുന്ന കനത്ത മഴയില്‍ കശ്മീരിലെ 160ലധികം പേരാണ് മരണപ്പെട്ടത്. 15000 പേരെ പ്രളയബാധിത മേഖലകളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കശ്മീരിലെ പ്രളയം ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more