Khel Ratna
ശ്രീജേഷ്, നീരജ്, മിതാലി, ഛേത്രി; ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2021 Nov 02, 04:02 pm
Tuesday, 2nd November 2021, 9:32 pm

ന്യൂദല്‍ഹി: മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഉള്‍പ്പടെ 12 പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുക്കാന്‍ ശ്രീജേഷ് നടത്തിയ പ്രകടനമാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌നയ്ക്ക് അര്‍ഹനാക്കിയത്.

ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ക്രിക്കറ്റര്‍ മിതാലി രാജ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരേയും ഖേല്‍ രത്‌നയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് ഛേത്രി. നവംബര്‍ 13 ന് പുരസ്‌കാരം സമ്മാനിക്കും.

നേരത്തെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരമെന്നായിരുന്നു അവാര്‍ഡ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ മോദി ഇതില്‍ മാറ്റം വരുത്തിയത്.

രാജീവ് ഗാന്ധിക്കു പകരം മുന്‍ ഹോക്കി ഇതിഹാസവും ഒളിംപ്യനുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Khel Ratna for PR Sreejesh Neeraj Chopra Mithali Raj, Sunil Chhethri