|

ഹരിയാനയില്‍ ഖട്ടറിന്റെ സത്യപ്രതിജ്ഞ നാളെ; ചൗതാലയ്ക്ക് പുറമെ ഒരു ഉപമുഖ്യമന്ത്രി കൂടി ബി.ജെ.പിയില്‍ നിന്ന് വേണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി-ജെ.ജെ.പി സഖ്യസര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ നിയസഭാ കക്ഷി നേതാവായി ഖട്ടറിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് ഖട്ടാര്‍ ഉടന്‍ തന്നെ ഗവര്‍ണറെ കാണും.

ഗോപാല്‍ കന്ദ സര്‍ക്കാരിനൊപ്പം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമേയില്ലെന്നും ഞങ്ങള്‍ അദ്ദേഹത്തിന്റെ പിന്തുണ തേടിയിട്ടില്ലെന്നുമായിരുന്നു അനില്‍ വിജ് പ്രതികരിച്ചത്.

ഉപമുഖ്യമന്ത്രി സ്ഥാനം ജെ.ജെ.പിക്ക് നല്‍കുന്നത് സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സഖ്യസര്‍ക്കാരിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ ബി.ജെ.പിയില്‍ നിന്നും ഒരാള്‍ കൂടി ഉപമുഖ്യമന്ത്രി പദത്തിലേക്ക് വരണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്ന നിര്‍ദേശമാണ് എം.എല്‍.എമാര്‍ മുന്നോട്ട് വെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായി അനില്‍ വിജിനെ നിയമിക്കണമെന്ന ആവശ്യമാണ് ചില എം.എല്‍.എമാര്‍ ഉയര്‍ത്തിയത്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.