ഇസ്താംബൂള്‍: ജമാല്‍ ഖഷോഗ്ജി വധത്തില്‍ തുര്‍ക്കിയുടെ ആദ്യ ഔദ്യോഗിക പ്രസ്താവന പുറത്ത്. കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ച ഉടനെ ഖഷോഗ്ജിയെ കൊലയാളികള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയെന്ന് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ ഫിദാന്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു കൊലപാതകമെന്നും പ്രസ്താവന പറയുന്നു.
AlsoRead: ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനെതിരെ കേസ്
അന്വേഷണത്തിന്റെ ഭാഗമായി ഇസ്താംബൂളിലെത്തിയ സൗദി പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മുജീബ് തിരിച്ചു പോയതിന് പിന്നാലെയാണ് കൊലപാതകത്തെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രസ്താവന തുര്‍ക്കി ഇറക്കിയിരിക്കുന്നത്.
രണ്ട് ദിവസം തുര്‍ക്കിയില്‍ തങ്ങിയ സൗദ് അല്‍ മുജീബ് ഖഷോഗ്ജിയുടെ മൃതദേഹം എവിടെയാണെന്നോ കൊലപാതകികളുടെ തുര്‍ക്കിയിലെ കൂട്ടാളികളെ കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദ് അല്‍ മുജീബിന് തുര്‍ക്കി കണ്ടെത്തിയ തെളിവുകള്‍ കിട്ടുകയായിരുന്നു പ്രധാനലക്ഷ്യമെന്നും തുര്‍ക്കി ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി.