| Thursday, 25th October 2018, 10:25 am

അമേരിക്കയുടെ പിന്തുണയില്ലാതെ സൗദിക്ക് ഖഷോഗ്ജിയെ വധിക്കാന്‍ കഴിയില്ല: ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദിക്ക് അമേരിക്കന്‍ പിന്തുണയുണ്ടാകാമെന്ന് ഇറാന്‍. അമേരിക്കയുടെ പിന്തുണയില്ലാതെ ഒരു രാജ്യവും ഇതുപോലൊരു ഹീനകൃത്യം ചെയ്യാന്‍ ധൈര്യപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

ഒരു ഭരണകൂടമാണ് ഇതുപോലൊരു ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പ്രധാനപ്പെട്ടതാണ്. സൗദിയുടെ ഭരണാധികാരികളായ ഗ്രോത്രത്തിന് ഒരു സുരക്ഷാ സീമയുണ്ട്. അത് അമേരിക്കയുടെ പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അമേരിക്കയാണ് സൗദിയെ പിന്തുണയ്ക്കുന്നവര്‍.

ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ ഇറാന്‍ നിശബ്ദത പാലിച്ചുവരികയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇറാന്റെ ജുഡീഷ്യല്‍ തലവന്‍ സാദേഗ് അമോലി ലാരിജാനി സൗദിയെയും മുഹമ്മദ് ബിന്‍ സല്‍മാനെയും വിമര്‍ശിച്ചിരുന്നു.

“ഈ ക്രൂര കൊലപാതകം സൗദികളുടെയും അവിടെയുള്ള ഭരണകൂടത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്നതാണ്. പ്രശസ്തിക്ക് വേണ്ടി സൗദി രാജഭരണകൂടവും ആ യുവാവും (മുഹമ്മദ് ബിന്‍ സല്‍മാന്‍) നിരപരാധികളെ കൊന്നൊടുക്കുകയാണ്.

We use cookies to give you the best possible experience. Learn more