ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം: മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായികള്‍ക്ക് യു.എസിന്റെ വിലക്ക്
World News
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം: മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായികള്‍ക്ക് യു.എസിന്റെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th November 2018, 10:02 am

 

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 17 സൗദി ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് ഉപരോധം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയും മുതിര്‍ന്ന ഉപദേശകനുമായ സൗദ് അല്‍ ഖതാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഉപരോധം കൊണ്ടുവന്നിരിക്കുന്നത്.

17 പേരെയും യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് കരിമ്പട്ടികയില്‍പ്പെടുത്തി. യു.എസിലെ അവരുടെ സ്വത്തുവകകള്‍ക്കും യു.എസുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധം ബാധകമാകും.

ഖഷോഗ്ജിയുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പങ്കുള്ളവരെ ലക്ഷ്യമിട്ടാണ് ഉപരോധം കൊണ്ടുവന്നിരിക്കുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍ പറഞ്ഞു.

Also Read:വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നവര്‍ അയ്യപ്പഭക്തരല്ല: തൃപ്തി ദേശായി

“യു.എസില്‍ താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വേട്ടയാടുകയും കൊലപ്പെടുത്തുകയും ചെയ്തവരാണ് ഇവര്‍. അവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.” എന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നത്.

ഖഷോഗ്ജിയുടെ കൊലപാതകത്തിലേക്കു നയിച്ച ഓപ്പറേഷന്റെ ഗൂഢാലോചനയും മറ്റും നടത്തിയ ആളെന്നാണ് ഖത്താനിയെ പ്രസ്താവനയില്‍ യു.എസ് ട്രഷറി സെക്രട്ടറി വിശേഷിപ്പിച്ചത്.

Also Read:ക്രിസ്ത്യന്‍ പള്ളിയില്‍ കര്‍ണാട്ടിക് ശൈലിയില്‍ സൂഫി ഭക്തിഗാനം ആലപിച്ച നിരീശ്വരവാദി; സംഘപരിവാറിനെ ചൊടിപ്പിക്കുന്ന ടി.എം കൃഷ്ണയുടെ നിലപാടുകള്‍

ജമാല്‍ ഖഷോഗ്ജി കോണ്‍സുലേറ്റില്‍ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയെന്ന് നേരത്തെ പറഞ്ഞ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് അല്‍ ഒത്തൈബിയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.