ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ തീവ്രവാദ സംഘടനകളുമായി ഉപമിക്കുമ്പോഴാണ് ആഭ്യന്തര മന്ത്രി കത്തയക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് ബി.ജെ.പിക്കകത്തെ വിടവാണ് കാണിക്കുന്നതെന്നും അദ്ദേഹം അമിത് ഷാക്കയച്ച മറുപടി കത്തില്‍ പറഞ്ഞു.
‘ഞങ്ങളെ തീവ്രവാദ സംഘടനകളുമായി പ്രധാനമന്ത്രി മോദി താരതമ്യം ചെയ്ത ദിവസം തന്നെയാണ് പ്രതിപക്ഷവുമായി സഹകരിക്കാമെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി കത്തയക്കുന്നത്. വര്‍ഷങ്ങളായി പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ വിടവ് നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാരിലും വിടവ് കാണുകയാണ്. ‘ഇന്ത്യ’യെ ദിശാബോധമില്ലാത്തവരാണെന്ന് മോദി വിളിക്കുന്നത് നിര്‍ഭാഗ്യകരമാണ്,’ ഖാര്‍ഗെ പറഞ്ഞു.
एक ही दिन में आदरणीय प्रधानमंत्री देश के विपक्षी दलों को अंग्रेज शासकों और आतंकवादी दल से जोड़ते हैं और उसी दिन गृहमंत्री भावनात्मक पत्र लिखकर विपक्ष से सकारात्मक रवैये की अपेक्षा करते हैं। सत्ता पक्ष और विपक्ष में समन्वय का अभाव वर्षों से दिख रहा था, अब यह खाई सत्तापक्ष के अंदर… pic.twitter.com/GcTgSwHsrT
— Mallikarjun Kharge (@kharge) July 26, 2023
മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ വന്ന് സംസാരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
‘മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ വന്ന് സംസാരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈ രാജ്യത്തെ ജനങ്ങളോട് ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. അതിന് എന്ത് വിലയും ഞങ്ങള്‍ നല്‍കും.
നിങ്ങളുടെ കത്തിന് വിരുദ്ധമാണ് പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ മനോഭാവം. ഇത് പുതിയ കാര്യമല്ല. അംഗങ്ങളെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു. പ്രതിപക്ഷം എല്ലായ്‌പ്പോഴും ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കുന്നു. എന്നാല്‍ അത് അനുവദിക്കുന്നില്ല.