'മുസ്‌ലിം എന്ന പേര് വെച്ച് മുസ്‌ലിമിന് നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തരാം'; ഫേസ്ബുക്ക് പോസ്റ്റുമായി ഖമറുന്നീസയുടെ മകന്‍; കമന്റ് ബോക്‌സില്‍ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍
Kerala
'മുസ്‌ലിം എന്ന പേര് വെച്ച് മുസ്‌ലിമിന് നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തരാം'; ഫേസ്ബുക്ക് പോസ്റ്റുമായി ഖമറുന്നീസയുടെ മകന്‍; കമന്റ് ബോക്‌സില്‍ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th May 2017, 7:48 pm

കോഴിക്കോട്: ബി.ജെ.പിയുടെ പ്രവര്‍ത്തക ഫണ്ട് ഉദ്ഘാടനം ചെയ്യുകയും ബി.ജെ.പിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട ഖമറുന്നീസ അന്‍വറിനെ പ്രതിരോധിച്ച് മകന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖമറുന്നീസയുടെ മകന്‍ അസ്ഹര്‍ എം. പള്ളിക്കലാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഖമറുന്നീസയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഖമറുന്നീസ അന്‍വര്‍ ഒരു ചെറിയ സംഖ്യ കൊടുത്ത് ബി.ജെ.പിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തുവെന്ന് പറഞ്ഞാണ് അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്‌നം പറഞ്ഞ് ആര് ചെന്നാലും പാണക്കാട് തങ്ങന്‍മാര്‍ ഒരു ചെറിയ സംഖ്യ കൊടുത്ത് പരിഹരിക്കാന്‍ തുടക്കമിടുന്നു. രണ്ടും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് തുടര്‍ന്ന് അദ്ദേഹം ചോദിക്കുന്നു.


Also Read: ‘പൊലീസിന് ഉപദേഷ്ടാവ് ഇല്ല’; രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍


ലീഗുകാര്‍ക്ക് ചൊറിയേണ്ട ഒരാവശ്യവുമില്ല. മുസ്‌ലിം എന്ന പേര് വെച്ച് മുസ്‌ലിമിന് നിഷിദ്ധമാക്കിയ മദ്യപാനവും, വ്യഭിചാരവും, സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം. അനിസ്‌ലാമിക കാര്യങ്ങള്‍ ചെയ്തതിന് ഇന്ന് വരെ ആരെയെങ്കിലും ലീഗ് പുറത്താക്കിയിട്ടുണ്ടോയെന്നും അസ്ഹര്‍ ചോദിക്കുന്നു.

പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രമാണെന്നും അത് എന്തിനാണെന്ന് അറിയാമല്ലോയെന്നും ചോദിച്ച അദ്ദേഹം ചൊറിയുന്ന ലീഗുകാര്‍ വന്നാല്‍ തെളിവ് സഹിതം നേതാക്കന്‍മാരെ പൊളിച്ചടുക്കിത്തരാം എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Don”t Miss: ‘ കേരളം കൊലപാതകങ്ങളുടെ കേന്ദ്രം’; ആര്‍.എസ്.എസ് പ്രചരണങ്ങളെ വാര്‍ത്തയാക്കി കേരളം പിടിക്കാന്‍ അര്‍ണബിന്റെ പുതിയ ചാനല്‍


എന്നാല്‍ അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കമന്റ് ബോക്‌സില്‍ ലീഗ് അണികളുടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ലീഗിനെ കുറിച്ച് ഇതെല്ലാം അറിയാമായിരുന്നിട്ടും എന്തിനാണ് ഉമ്മയെ ആ പ്രസ്ഥാനത്തില്‍ തുടരാന്‍ അനുവദിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.

ഉമ്മയുടെ സ്ഥാനം തെറിച്ചപ്പോഴുള്ള രോഷമാണ് മകന്റേതെന്നാണ് മറ്റൊരു കമന്റ്. ഖമറുന്നീസയേയും മകനേയും അധിക്ഷേപിക്കുന്ന കമന്റുകളും കൂട്ടത്തിലുണ്ട്.

അതേസമയം അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയവരുമുണ്ട്.

അസ്ഹര്‍ എം. പള്ളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കമറുന്നിസ അന്‍വര്‍ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു, ചെറിയ ഒരു സംഘ്യ കൊടുത്തു ആഖജ യുടെ…. പാണക്കാട് തങ്ങന്മാര്‍ ഇതേ പരിപാടി ആരു സാമ്പത്തിക പ്രശ്‌നം പറഞ്ഞു ചെന്നാലും ഒരു ചെറിയ സംഘ്യ കൊടുത്തു പരിഹരിക്കാന്‍ തുടക്കമിടുന്നു. ആരു ചെന്നാലും… എന്താ വ്യത്യാസം? ലീഗ്കാരാ നിനക്കു ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ചു മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വര്‍ഗ്ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം, ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ? പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രം, എന്തിനാന്നറിയല്ലോ? ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാം.