ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ പാഞ്ഞടുത്ത് ഖാലിസ്ഥാന്‍വാദികള്‍. ലണ്ടനിലെ ചാത്തം ഹൗസായ തിങ്ക് ടാങ്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മന്ത്രി തിരിച്ചുപോകുമ്പോഴാണ് സംഭവം.
പിന്നാലെ ഖാലിസ്ഥാന്‍വാദികളുടെ പ്രകോപനപരമായ നീക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വീഡിയോയില്‍, ഒരാള്‍ എസ്. ജയശങ്കറിന്റെ കാറിനടുത്തേക്ക് ഓടിവരുന്നതും ദേശീയ പതാക കീറിയെറിയുന്നതുമായും കാണാം.
സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന മറ്റ് ദൃശ്യങ്ങളില്‍, എസ്. ജയശങ്കര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന സമയം നിരവധി ആളുകള്‍ ഖാലിസ്ഥാന്‍ പതാകകള്‍ ഉയര്‍ത്തി തിങ്ക് ടാങ്കിന് മുന്നിലായി പ്രതിഷേധിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
പ്രതിരോധം, വ്യാപാരം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് വിദേശകാര്യമന്ത്രി ബ്രിട്ടനിലെത്തിയത്. മാര്‍ച്ച് നാല് മുതല്‍ ഒമ്പത് വരെയാണ് എസ്. ജയശങ്കറിന്റെ ഔദ്യോഗിക യു.കെ. സന്ദര്‍ശനം. യു.കെ. പര്യടനം പൂര്‍ത്തിയാക്കിയ ശേഷം എസ്. ജയശങ്കര്‍ അയര്‍ലണ്ടിലേക്ക് പോകും. ഐറിഷ് വിദേശകാര്യമന്ത്രി സൈമണ്‍ ഹാരിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Content Highlight: Khalistani extremists heckled and attempted to attack s.jaishankar in london