|

ഇവന്‍മാരെല്ലാരും മടിയന്‍മാരല്ലേ? എല്ലാവരേയും പ്രാക്ടീസ് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് ബോക്‌സിങ് അറിയുന്ന ഒരാള്‍ വേണമായിരുന്നെന്നും അല്ലെങ്കില്‍ സ്‌ക്രിപ്റ്റ് നടക്കില്ലായിരുന്നെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. ആക്ഷന്‍ കൊറിയോഗ്രാഫറെ പുറത്തുനിന്ന് കൊണ്ടുവരുന്നത് നടക്കില്ലെന്നും അപ്പോഴാണ് ഞാന്‍ ജോഫില്‍ എന്ന കൊറിയോഗ്രാഫറെ പരിചയപ്പെടുന്നതെന്നും ഖാലിദ് പറഞ്ഞു.

ജോഫിൽ ആക്ഷന്‍ ട്രെയ്‌നറാണെന്നും ജോഫിലിന് കൈ കൊടുത്ത ശേഷം പിന്നെ താന്‍ അദ്ദേഹത്തെ വിട്ടിട്ടില്ലെന്നും ഖാലിദ് പറയുന്നു. ഇപ്പോഴും ജോഫില്‍ ഫ്ലാറ്റിൽ ഉണ്ടെന്നും ഖാലിദ് പറഞ്ഞു.

എല്ലാവരേയും പ്രാക്ടീസ് ചെയ്യിപ്പിക്കാന്‍ ജോഫിലിനും ബുദ്ധിമുട്ടാണെന്നും അഭിനേതാക്കള്‍ മടിയന്‍മാരാണെന്നും ആ സമയത്ത് സംവിധായകനും മടി ഉണ്ടാകുമെന്നും ഖാലിദ് പറയുന്നു.

ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും ജോഫിലാണെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയില്‍ സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.

‘സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് നമുക്ക് ഇതില്‍ ബോക്‌സിങ് അറിയാവുന്ന ആരെങ്കിലും വേണം. അല്ലെങ്കില്‍ ഇത് നടക്കില്ല. ഒരു ആക്ഷന്‍ കൊറിയോഗ്രാഫറെ പുറത്തുനിന്ന് കൊണ്ടുവരുന്നത് നടക്കില്ല കാരണം 100 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമയില്‍ 100 ദിവസവും ഇയാള്‍ വേണം, അത് പോസിബിള്‍ അല്ല.

അപ്പോഴാണ് ഞാന്‍ ജോഫില്‍ എന്ന് പറയുന്ന കൊറിയോഗ്രാഫറെ പരിചയപ്പെടുന്നത്. ജോഫില്‍ ആക്ഷന്‍ ട്രെയ്‌നര്‍ ആണ്. പിന്നെ സെറ്റ്… ജോഫിലിന് കൈ കൊടുക്കുന്നു, പിന്നെ ജോഫിലിനെ ഞാന്‍ വിട്ടിട്ടില്ല. ഇപ്പോഴും ജോഫില് ഫ്ലാറ്റിൽ ഉണ്ട്.

ഇവന്‍മാരെ എല്ലാവരേയും പ്രാക്ടീസ് ചെയ്യിപ്പിക്കാന്‍ ജോഫിലിനും ബുദ്ധിമുട്ടാണ്. ഇവന്‍മാരെല്ലാരും മടിയന്‍മാരല്ലേ? അഭിനേതാക്കള്‍ മടിയന്‍മാരുമാണല്ലോ? സംവിധായകനും ആ സമയത്ത് ഉറപ്പായും മടി ഉണ്ടാകും. ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും ജോഫിലാണ്,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid Rahman Talking About Choreographer