| Friday, 23rd December 2022, 8:42 pm

ദുല്‍ഖല്‍ സല്‍മാനും ആസിഫ് അലിയുമൊത്ത് അടുത്ത ചിത്രം ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചിരുന്നു: ഖാലിദ് റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്. തല്ലുമാലക്ക് ശേഷം ചെയ്യുന്ന സിനിമയേതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഖാലിദ് റഹ്മാന്‍. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയില്‍ വെച്ചാണ് അടുത്ത ചിത്രത്തെ പറ്റിയുള്ള ചോദ്യത്തിന് ഖാലിദ് മറുപടി നല്‍കിയത്.

‘അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല. എനിക്ക് ബാക്ക് ടു ബാക്ക് സിനിമകള്‍ സംഭവിച്ചിട്ടില്ല. ആകെ ഉണ്ട മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ എനിക്ക് ഒരു ഐഡിയയുമില്ല. പക്ഷേ എന്റെ പുതിയ പടം എത്രയെണ്ണമാണുള്ളത്? ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി ഇവരെല്ലാമുള്ള പടം ഫേസ്ബുക്ക് അനൗണ്‍സ് ചെയ്തിട്ടുണ്ട്. ഇതൊക്കെ ഫേസ്ബുക്ക് തന്നെ നടത്തി തന്നാല്‍ മതി.’ ഖാലിദ് പറഞ്ഞു.

‘ഷൂട്ട് ചെയ്ത സിനിമ റിലീസിനന്ന് ഞാന്‍ വിടും. തല്ലുമാലയുടെ സെറ്റിലുണ്ടായിരുന്ന ഏറ്റവും വലിയ ഗുണമെന്താണെന്ന് വെച്ചാല്‍ കുറ്റം പറയാന്‍ മിടുക്കന്മാരായ ടെക്‌നീഷ്യന്‍മാരാണ് ഉള്ളത്. എന്തുകണ്ടാലും അപ്പോള്‍ തന്നെ അയ്യേ എന്ന് പറയും. മുഹ്‌സിനൊക്കെ എഴുതിയിട്ട് സ്വന്തമായി തന്നെ അയ്യേ എന്ന് പറയും. ഈ പുച്ഛങ്ങളെയൊക്കെ ഓവര്‍കം ചെയ്തിട്ട് വേണം സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍,’ അദ്ദേഹം പറഞ്ഞു.

തല്ലുമാലക്ക് വന്ന വിമര്‍ശനങ്ങളെ പറ്റിയും ഖാലിദ് സംസാരിച്ചു. ‘തല്ലുമാല ചെയ്യുമ്പോള്‍ ആകെയുണ്ടായിരുന്ന ലക്ഷ്യം എന്ന് പറഞ്ഞാല്‍ കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് പോകുന്ന പിള്ളേരെ ഹാപ്പി ആക്കുക എന്നുള്ളതായിരുന്നു. ബാക്കിയാര്‍ക്കും ഇത് വര്‍ക്കാവില്ലെന്ന് അറിയാമായിരുന്നു.

മലയാളിക്ക് ആവശ്യമായിട്ടുള്ള കണ്ടന്റില്ല, കഥയില്ല, പിന്നെ പൊളിറ്റിക്കല്‍ കറക്ട്നെസ് എന്ന് പറഞ്ഞ് എന്തൊക്കെയോ പറയുമായിരുന്നു. മെന്‍ ഇന്‍ മസ്‌കുലിനിറ്റി എന്നൊരു പരിപാടിയുണ്ടായിരുന്നു. ആക്ഷനെ ഗ്ലോറിഫൈ ചെയ്യുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. നമ്മള്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല,’ ഖാലിദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: khalid Rahman is answering the question about the movie he will do after Thallumaala

Latest Stories

We use cookies to give you the best possible experience. Learn more