Malayalam Cinema
തിയേറ്റര്‍ റിലീസ് തന്നെ ; ഖാലിദ് റഹ്മാന്റെ ലവ് ഒക്ടോബര്‍ 15 ന് വെള്ളിത്തിരയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 07, 01:39 pm
Wednesday, 7th October 2020, 7:09 pm

കൊച്ചി: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ലവ് തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യും. ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്റുകളിലാണ് ഒക്ടോബര്‍ 15 ന് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ആഷിക് ഉസ്മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഗോള്‍ഡന്‍ സിനിമയാണ് ഗള്‍ഫില്‍ ചിത്രം റിലീസിനെത്തിക്കുന്നത്. കൊവിഡ് വ്യാപനത്തിനു ശേഷം ആദ്യം തിയേറ്ററിലെത്തുന്ന ഇന്ത്യന്‍ സിനിമയായിരിക്കും ലവ്.

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോഗുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള സിനിമയാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. ആഗസ്റ്റ് 28 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khalid Rahman film Love will release in theaters in gulf on october 15