| Tuesday, 1st October 2024, 9:11 pm

തല്ലുമാലക്ക് ശേഷം അടുത്ത ഇടിപടം; 'ആലപ്പുഴ ജിംഖാന'യുമായി ഖാലിദ് റഹ്‌മാന്‍; അപ്‌ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സ്‌പോര്‍ട്‌സ് കോമഡി ഴോണറില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ‘ആലപ്പുഴ ജിംഖാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ബോക്‌സിങ് പശ്ചാത്തലമാക്കി എത്തുന്ന സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുക.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ‘ആലപ്പുഴ ജിംഖാന’ നിര്‍മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണ ചിത്രമാണ് ഇത്.

ഖാലിദ് റഹ്‌മാനൊപ്പം ശ്രീനി ശശീന്ദ്രനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചത്. രതീഷ് രവി സംഭാഷണം ഒരുക്കിയ സിനിമക്കായി മുഹ്‌സിന്‍ പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.

നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവര്‍ക്ക് പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും സിനിമക്കായി ഒന്നിക്കുന്നുണ്ട്.

ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – വിഷ്ണു വിജയ്, എഡിറ്റിങ് – നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം – മാഷര്‍ ഹംസ, വി.എഫ്.എക്‌സ്. – ഡിജി ബ്രിക്‌സ്, മേക്കപ്പ് – റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി – ജോഫില്‍ ലാല്‍, കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍ – ആഷിക് എസ്.

അസോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ.ടി., ലൈന്‍ പ്രൊഡ്യൂസര്‍ – വിഷാദ് കെ.എല്‍., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി – രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ് – ചാര്‍ളി & ദ ബോയ്‌സ്, പി.ആര്‍.ഒ. & മാര്‍ക്കറ്റിങ് – വൈശാഖ് സി. വടക്കേവീട് & ജിനു അനില്‍കുമാര്‍.

Content Highlight: Khalid Rahman And Naslen’s Alappuzha Gymkhana Movie Motion Poster And Title Out

We use cookies to give you the best possible experience. Learn more