| Friday, 19th April 2024, 1:34 pm

സഞ്ജുവിന്റെ വജ്രായുധത്തെ വീഴ്ത്തി പന്തിന്റെ ബ്രഹ്‌മാസ്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ദല്‍ഹി ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ്. റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ദല്‍ഹി കാഴ്ചവെക്കുന്നത്.

പ്ലെയ് ഓഫ് സാധ്യതകള്‍ നിലനിര്‍ത്തനാന്‍ ദല്‍ഹിക്ക് ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. നിലവില്‍ ശക്തമായ ബൗളിങ് നിരയാണ് ദല്‍ഹിക്ക് ഉള്ളത്.

ടീമിന്റെ ഫാസ്റ്റ് ബൗളിങ് നിരയില്‍ ഖലീല്‍ അഹമ്മദ് മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാമതാണ് ഖലീല്‍.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തം സ്വന്തമാക്കുകയാണ്. ഇന്ത്യക്കാരനെന്ന നിലയില്‍ ഐ.പി.എല്ലില്‍ ആദ്യത്തെ 50 മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമാകാനാണ് ഖലീലിന് സാധിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ തന്ത്രശാലിയായ സ്പിന്‍ ബൗളര്‍ യുസ്വേന്ദ്ര ചഹലിനെ മറിറികടന്നാണ് ഖലീല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യക്കാരനെന്ന നിലയില്‍ ഐ.പി.എല്ലില്‍ ആദ്യത്തെ 50 മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം, വിക്കറ്റ്

ഖലീല്‍ അഹമ്മദ് – 68*

യുസ്വേന്ദ്ര ചഹല്‍ – 66

അമിത് മിശ്ര – 66

മുനാഫ് പട്ടേല്‍ – 65

സന്ദീപ് ശര്‍മ – 61

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയപ്പോഴും ദല്‍ഹിക്ക് വേണ്ടി തന്റെ 50ാം മത്സരത്തില്‍ ഖലീല്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 20ന് കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോടാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ദല്‍ഹിയുടെ സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

Content highlight: Khaleel Ahamad In Record Achievement

We use cookies to give you the best possible experience. Learn more