|

ബുംറയെ തളക്കാന്‍ ദല്‍ഹിയില്‍ ഉദിച്ച അവതാരം; പന്തെറിയുമ്പോള്‍ സൂക്ഷിക്കണ്ടെ!

സ്പോര്‍ട്സ് ഡെസ്‌ക്

ഏപ്രില്‍ 20ന് കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരബാദിനോടാണ് ഏറ്റുമുട്ടാനൊരുങ്ങുകയാണ് ദല്‍ഹി. ദല്‍ഹിയുടെ സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഐ.പി.എല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ദല്‍ഹി ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ്. റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ദല്‍ഹി കാഴ്ചവെക്കുന്നത്.

ടീമിന്റെ ഫാസ്റ്റ് ബൗളിങ് നിരയില്‍ ഖലീല്‍ അഹമ്മദ് മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാമതാണ് ഖലീല്‍.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തം സ്വന്തമാക്കുകയാണ്. നിലവില്‍ 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിഞ്ഞ താരം എന്ന നേട്ടമാണ് ഖലീല്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഖലീലിന് തൊട്ടു പുറകെ മുംബൈ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുമുണ്ട്.

2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിഞ്ഞ താരം, പന്ത്

ഖലീല്‍ അഹമ്മദ് – 83

ജസ്പ്രീത് ബുംറ – 79

കഗീസോ റബാദ – 75

പ്ലെയ് ഓഫ് സാധ്യതകള്‍ നിലനിര്‍ത്തനാന്‍ ദല്‍ഹിക്ക് ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. നിലവില്‍ ശക്തമായ ബൗളിങ് നിര കൊണ്ട് എതിരാളികളെ വലിഞ്ഞുമുറുക്കാനാണ് ദല്‍ഹിയുടെ തന്ത്രം.

Content Highlight: Khaleel Ahamad In Record Achievement