ധാക്ക: അഴിമതിക്കസില്‍ കോടതി ശിക്ഷിച്ച് തടവില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുടെ ഖാലിദ സിയയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. നടക്കാന്‍ പരസഹായം ആവശ്യമായ നിലയിലാണ് ഖാലിദ സിയ ഇപ്പോള്‍.
ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളാണ് ഖാലിദയ്ക്ക് ഇപ്പോള്‍ ഉള്ളത്. നടക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ ചെയ്യുന്നതിനും പരസഹായം അത്യാവശ്യമാണെന്നാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവ് മിര്‍സ ഫക്രുല്‍ ഇസ്‌ലാം അലാംഗിര്‍ പറഞ്ഞത്.
ജയിലില്‍ കഴിയുന്ന ഖാലിദയ്ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന മിര്‍സ ഫക്രുല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഖാലിദയ്ക്ക് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ഇവര്‍ക്കെതിരെ മറ്റ് ആറു കേസുകളില്‍ വിചാരണ നടക്കുന്നതിനാല്‍ ഖാലിദയ്ക്ക് ജാമ്യം നേടി പുറത്തുവരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.