തിരുവനന്തപുരം: കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം കൂടുന്നത് അപായസൂചനയായി കാണണമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍വ്വകക്ഷിയോഗത്തിലും അഭിപ്രായമുയര്‍ന്നത്.
രോഗവ്യാപനം കൂടിയ മൈക്രോ കണ്ടെയിന്‍മെനറ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് തീരുമാനം. ഒപ്പം രാത്രി കാല കര്‍ഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും.
നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. കേരളത്തില്‍ കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 12 ജില്ലകളിലും 15 ശതമാനത്തിന് മുകളിലാണ് ഏറ്റവും ഒടുവിലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എന്നാല്‍ ജില്ലാ ലോക്ക്ഡൗണുകള്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക