| Monday, 25th January 2021, 11:00 am

പവര്‍ സ്റ്റാറിന് മ്യൂസിക് ചെയ്യുവാന്‍ കെ.ജി.എഫിന്റെ സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ പ്രശസ്ത സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു. കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനായ രവി ബസ്റൂര്‍ കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷം സംഗീതം ചെയ്യുന്ന ആദ്യചിത്രമാണ് പവര്‍ സ്റ്റാര്‍.

ബാബു ആന്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രം ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണിത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക, എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍, ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം എന്നിവരുമുണ്ട്.

കന്നഡ യുവതാരം ശ്രേയസ് മഞ്ജു, കൂടാതെ മലയാളത്തില്‍ നിന്നും ബാബുരാജ്, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം അബു സലീമും പ്രധാന വേഷത്തില്‍ എത്തുന്നു. പവര്‍ സ്റ്റാറിന് വേണ്ടിയുള്ള ഇവരുടെ വര്‍ക്ക് ഔട്ട് ഇമേജുകള്‍ ലോക്ക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ കന്നട സിനിമയിലെ ഒരുപിടി താരങ്ങള്‍ കൂടി ഉണ്ടാകുമെന്നാണ് സൂചന.

മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടര്‍ വിശാഖ് പി.വി ആണ് ‘പവര്‍ സ്റ്റാറി’ന്റെയും കാസ്റ്റിംഗ് നിര്‍വ്വഹണം. കേരളത്തിനകത്തും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KGF Music director Ravi Basrur going to work in Omar Lulu film

Latest Stories

We use cookies to give you the best possible experience. Learn more